അടാട്ട്: അടാട്ട് പഞ്ചായത്തിൽ കൃഷിക്കു ഭീഷണിയായ പന്നികളെ വെടിവച്ചുകൊന്നു. മരട് സ്വദേശിയായ ഷൂട്ടർ സംഗീതിന്റെ നേതൃത്വത്തിൽ ശനിയാഴ്ച വൈകീട്ട് എട്ടു മുതൽ ഞായറാഴ്ച പുലർച്ചെ നാലരവരെ നടന്ന തെരച്ചിലിൽ ചിറ്റിലപ്പിള്ളി, പഴമ്പുഴ, ചൂരക്കാട്ടുകര, അടാട്ട് തുടങ്ങിയ പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുമായി നിരവധി പന്നികളെ വെടിവച്ചു.
തിരച്ചിലിനായി അടാട്ട് വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ എസ്.ഡി. രാജീവ്, കെ.എസ്. സജീവ്, കെ.വി. സുനിൽ, കെ.എസ്. നിതിൻ, കെ.വി. സുഭാഷ്, എൻ.എസ്. വിനയൻ തുടങ്ങിയ നാട്ടു കാരും കർഷകരും പങ്കെടുത്തു.